Pages

Wednesday 11 December 2013

FACEBOOKED

  തെങ്ങിനും കമുങ്ങിനും ഒരേ തളപ്പിടല്ലേ ദാസാ........ 
 

Sunday 8 December 2013

വിഷം ചീറ്റുന്ന ആല്‍മരങ്ങള്‍

                                                                        നാലു സംസ്ഥാനങ്ങളില്‍ കൊണ്ഗ്രസ്സിനെട്ട പരാജയത്തെ എന്ത് പേരാണ് വിളിക്കുക.? മോടി ഫാക്റ്റര്‍ എന്നോ,ആം ആദ്മി എന്നോ മറ്റോ.ഓരോ സംസ്ഥാനങ്ങളില്‍ കൊണ്ഗ്രസ്സില്‍ നടക്കുന്ന പടലപ്പിണക്കങ്ങളും ,ഗ്രൂപ്പ് പോരുകളും ദേശീയ പാര്‍ട്ടിയായ കോണ്ഗ്രസ്സിനെ ജനങ്ങളില്‍ നിന്ന് ഏറെ അകറ്റി നിര്‍ത്തി.അഴിമതിയും ,സ്വജനപക്ഷ വാദവും പരാജയത്തിന് ഏറെ ആക്കം കൂട്ടി .പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ ഈ പാര്‍ട്ടി ഇനിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു.

  •                    കേരളത്തിലെയും അവസ്ഥ ഏറെ പരിതാപകരം തന്നെ.സ്വന്തം നിലക്കും ,ഗ്രൂപടിസ്ഥാനത്തിലും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുന്ന നേതാക്കന്മാര്‍ സാദാരണ ജനങ്ങളില്‍ നിന്നും ഏറെ അകന്നു കൊണ്ടേയിരിക്കുന്നു .ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാത്ത നേതാക്കന്മാര്‍ ,സമയാസമയം ഘടക കക്ഷികളെ നിരന്തരം പ്രോകൊപനതിലെക്ക് തള്ളി വിടുകയും ,അവരെ പ്രകൊപിതരാക്കുകയും ചെയ്യുന്നു.ഈ അവസ്ഥ ഇനിയും മുന്നോട്ട് പോയാല്‍ ഇക്യമുന്നണിയുടെ അവസ്ഥ ഏറെ പരിതാപകരമായിരിക്കും.
  •                 ഇതുകൊണ്ട് തന്നെയായിരിക്കും മുസ്ലിം ലീഗും കേരളാ കോണ്ഗ്രസും ,പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍കൊള്ളാന്‍ കോണ്ഗ്രസ്സിന്‍റെ നേതൃത്തത്തെ ഉപദേശിച്ചത്‌.സ്വന്തം നിലക്ക ഭരണം നടത്തുന്ന തിരുവഞ്ചൂര്‍ രാധാക്രിഷ്ണനും, ആര്യാടനും യു ഡി എഫിന്‍റെ പരാജയത്തിനു ആക്കം കൂട്ടുകയും ചെയ്യുന്നു . ആഭ്യന്തര വകുപ്പും  , പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് വകുപ്പും, കേരളത്തില്‍ ഭരണസ്തംഭനം ശ്രിര്ട്ടിക്കുകയും ,സാദാരണക്കാരുടെ മേല്‍ കുതിര കേറുന്ന അവസ്ഥ സംജാതമാക്കുകയും ചെയ്യുന്നു.ഇനിയും പാഠം ഉള്‍ക്കൊണ്ട്‌ മുന്നോട്ടു പോയാല്‍  വരാനിരിക്കുന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യു ഡി എഫിനെ കൈവിടില്ല.തീര്‍ച്ച...............                                             

Saturday 7 December 2013

നാണംകെട്ട കമ്മ്യൂണിസം

           മുറിവുണക്കാന്‍ സ:പിണറായ്‌ ബിഷപ്പ് ഹൌസില്‍ 

                      പത്തു വോട്ടിനു വേണ്ടി പാര്‍ട്ടി പ്ലീനത്തില്‍ നേതൃതം എടുത്ത തീരുമാനത്തിന് വിരുദ്ധമായി സ:പിണറായ്‌ വിജയന്‍ തന്നെ ബിഷപ്പ്‌ ഹൌസിന്റെ തിണണകളില്‍ നിരങ്ങുന്ന കാഴ്ചയും നാം മലയാളികള്‍ കാണേണ്ടിവന്നു.. ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ .കോഴിക്കോട്‌ ജയിലില്‍ ,ടി. പി.യുടെ കൊലയാളികള്‍ ഫെയ്സ് കൂട്ടായ്മക്ക് രൂപം നല്‍കിയപ്പോള്‍ അതിനെ ന്യായീകരിച്ച സ:ജയരാജന്‍ ,പാര്‍ട്ടി സെക്രട്ടറിയുടെന വാഹനത്തിനു കല്ലെരിഞ്ഞതിന്റെ പേരില്‍ പാവം ശുക്കൂര്‍ എന്ന ചെറുപ്പക്കാരനെ കൊല്ലാന്‍ ഉത്തരവിട്ടു കാട്ടാള നീതി നടപ്പയാലാക്കിയ മറ്റൊരു ജയരാജന്‍,ടി.പി.യുടെ കൊലയാളികളെ അറസ്റ്റു ചെയ്ത പോലിസ്‌ ഉദ്ദ്യോഗസ്തനെ അഭിനന്ദിക്കുന്നതിനു പകരം പോലിസ്‌ സ്റ്റേഷനില്‍ കയറി ഭീഷണി മുഴയ്ക്കുന്ന മൂന്നാമതൊരു ജയരാജന്‍.... ഇതിനെയാണോ നാം ജനാതിപത്യം എന്ന് വിളിക്കുന്നത്.?..ചാനല്‍ ചര്‍ച്ചകളില്‍ മറ്റു നേതാക്കളെ അവഹെളിക്കാത്ത എത്ര നേതാവുണ്ട് സി പി എമ്മില്‍ ..

Friday 6 December 2013

ഒരു ഡിസംബറിന്റെ മായാത്ത മുറിവുകള്‍


                 ഒരു ഡിസംബറിന്റെ മായാത്ത മുറിവുകള്‍ 

                             
                                  ഇന്ന് ഡിസംബര്‍ -6 ഇന്ത്യന്‍ മുസ്ലീങ്ങളുടെ പ്രതീകമായ ബാബരി മസ്ജിദ്‌ L K അദ്വാനിയും അനുയായികളായ കര്സേവകരും ചേര്‍ന്ന് തകര്‍ക്കപ്പെട്ട ദിനം . മുസ്ലിം സമുദായത്തിന്‍റെ ആത്മാഭിമാനം തകര്‍ത്തു കൊണ്ട് ,കാപാലികര്‍ ഹിംസാത്മകമായി ഇന്ത്യന്‍ ജനാതിപത്ത്യത്തിന്റെ നെഞ്ചില്‍ വാള് കൊണ്ട ആഞ്ഞു വെട്ടിയ ദിനം. ലോകത്തിനു മുമ്പില്‍ ഇന്ത്യന്‍ ജനാതിപത്ത്യം ലജ്ജയാല്‍ തല കുമ്പിട്ട ദിനം.ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്ത് അധിക്കാരി വര്‍ഗം ഒരു സമുദായത്തോട് നീതി നിഷേദിച്ച കരിദിനം...................

Thursday 5 December 2013

സ്മരണിക

                                       
                                            ഇന്ന് ഡിസംബര്‍ 5 ജ: സീതി ഹാജി  ചരമ ദിനം 
                                                              (16/8/1932__5/12/1991)
നാല് തവണ കൊണ്ടോട്ടി മണ്ഡലത്തെയും ഒരു തവണ താനൂര്‍ മണ്ഡലത്തെയും പ്രധിനിധീകരിച്ച് കേരളാ അസംബ്ലിയില്‍ ഗര്‍ജിക്കുന്ന സിംഹമായിരുന്ന ജ:സീതി ഹാജി മുസ്ലിം കേരളത്തിന്‍റെ ആവേശമായിരുന്നു .........അദ്ധേഹത്തിന്റെ പരലോക ജീവിതം അല്ലാഹു സുകമാക്കിക്കൊടുക്കട്ടെ .....ആമീന്‍.. 

Wednesday 4 December 2013

സ്മരണിക



                      ഇത് ഇന്ന് രാവിലെ മരണപ്പെട്ട എന്റെ നാട്ടുകാരന്‍ മുജീബ്‌, "ഇന്നാ  ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂന്‍" അല്ലാഹു അദ്ധേഹത്തിനു 'മഹ്ഫിരത്തും മര്‍ഹമതും " നല്‍കുമാറാകട്ടെ...ആമീന്‍ .കോഴിക്കോട് മലപ്പുറം റൂട്ടില്‍ ചീനിക്കല്‍ വെച്ചുണ്ടായ ഒരാക്സിടണ്ടിലാണ് ഇദ്ദേഹത്തിന് അത്ത്യാഹിതം സംഭവിച്ചത്‌.                                                                                                                  രണ്ട് പിഞ്ചു പൈതങ്ങളെയും ഇവിടെ ബാക്കിയാകി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു .എല്ലാത്തിനെയും മറന്നു ,അത്ത്യാഗ്രഹം മൂത്ത് പണത്തിനു വേണ്ടിയുള്ള ഈ പരക്കം പാച്ചിലിനിടയില്‍ ,സുഹൃത്തേ നമുക്കും ഇതൊരു പാഠമാവട്ടെ..എല്ലാ വിട ആഫത്തുകളെത്തൊട്ടും     അല്ലാഹു നമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ,,ആമീന്‍.........

Tuesday 3 December 2013

നാണമില്ലാത്ത അഭ്യന്തരം


    കാര്യങ്ങള്‍ തുറന്നു പറയുന്ന കെ.സുധാകരനെപ്പോലെയുള്ളവരെയാണ് കേരളത്തിനാവശ്യം 
അതല്ലാതെ അമ്പത്‌ വര്‍ഷമായി കോണ്ഗ്രസ് പാരംബര്യമുണ്ടെന്നു അവകാശപ്പെടുന്ന 
തിരുവഞ്ചൂര്‍ രാധാക്രിഷ്ണനെപ്പോലെയുള്ളവരെയല്ല ..........